കൊച്ചി: കലൂർ ആനന്ദചന്ദ്രോദയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം 16 (കർക്കടകം ഒന്ന്) മുതൽ നടക്കും. ഇതോടനുബന്ധിച്ച് മഹാഗണപതി ഹോമം, ഭഗവതിസേവ എന്നിവയും രാമായണ പാരായണവുമുണ്ടാകും. ആഗസ്റ്റ് മൂന്നിന് പുലർച്ചെ അഞ്ചുമുതൽ കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ നടക്കും.