കാലടി: മലയാറ്റൂർ ആറാട്ടുകടവ് ഗ്രീദുർഗാ ദേവീക്ഷേത്രത്തിലെ ചുറ്റുമതിലും ഗേറ്റും പത്തോളം തെങ്ങും കാട്ടനക്കൂട്ടം തകർത്തു. പകൽ സമയത്ത് ക്ഷേത്രത്തിനോട് ചേർന്നുള്ള വനത്തിലാണ് ആനകൾ തമ്പടിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ മൂന്നാം തവണയാണ് ക്ഷേത്രത്തിന്റെ മതിൽ തകർക്കുന്നത്. ഇല്ലിത്തോട്, മുളംക്കുഴി,വളളിയാംകുളം ഭാഗങ്ങളിൽ ആനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.