suresh-accident-death
സുരേഷ്

പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴിക്കര പീടിയേക്കപ്പറമ്പ് പി.കെ. സുരേഷ് (50) മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെതെക്കേനാലുവഴി - തോന്ന്യകാവ് റോഡിൽ ദേശീയപാത മേൽപ്പാലത്തി​ന് സമീപമായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ സുരേഷ് പറവൂരിൽനിന്ന് ഏഴിക്കരയിലെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ എതിർദിശയിൽവന്ന പെട്ടിഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുരേഷിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു. മക്കൾ: വൈഷ്ണവി, വൈഷ്ണവ്.