1
നവാസ്

മട്ടാഞ്ചേരി: പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കപ്പലണ്ടിമുക്ക് മമ്മുസുർക്ക പള്ളിക്ക് സമീപം വളവത്ത് വീട്ടിൽ പരേതനായ വി.എ. റസാക്കിന്റെ മകൻ നവാസാണ് (43) മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. മമ്മു സുർക്കാ പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഷമീർ വളവത്തിന്റെ സഹോദരനാണ് .ഭാര്യ: സുമയ്യ. മാതാവ്: സൈനബ. മക്കൾ: സമീൽ, സഹന.