padmanabhan-95

തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ ആദ്യകാല സി.പി.എം നേതാവ് പാവോടത്ത് പി.കെ. പത്മനാഭൻ (95) നിര്യാതനായി. ഉദയംപേരൂർ പഞ്ചായത്ത് അംഗം, മണകുന്നം വില്ലേജ് സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഉദയംപേരൂർ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: തങ്കമ്മ. മക്കൾ: പി. ഗഗാറിൻ (ഉദയംപേരൂർ പഞ്ചായത്ത് അംഗം), ശൈലജ. മരുമക്കൾ: ജയലളിത (അദ്ധ്യാപിക, തൈക്കൂടം സെന്റ് ജോസഫ് സ്കൂൾ), സോമനാഥൻ.