obit
പീറ്റർ കോയിക്കര

കിഴക്കമ്പലം: തോട്ടുവരമ്പിൽ വിശ്രമിക്കുന്നതിനിടെ നിറയെ വെള്ളമുണ്ടായിരുന്ന തോട്ടിൽ വീണയാൾ മരിച്ചു. താമരച്ചാൽ കോയിക്കര പീ​റ്ററാണ് (50) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. താമരച്ചാൽ വലിയതോടിന് സമീപം കൂട്ടുകാരനുമൊത്ത് വിശ്രമിക്കുകയായിരുന്നു. അബദ്ധത്തിൽ തോട്ടിലേയ്ക്ക് വീണു. കൂട്ടുകാരൻ രക്ഷിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ പട്ടിമറ്റം ഫയർഫോഴ്സിൽ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് ടീം തോട്ടിൽ നിന്ന് പുറത്തെടുത്ത് കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.