നെടുമ്പാശേരി: പ്ലസ്ടു വിദ്യാർത്ഥിനി ചെങ്ങമനാട് പുതുവാശേരി ദൃശ്യനഗറിൽ ഇഞ്ചാരക്കുന്ന് വീട്ടിൽ സന്തോഷിന്റെ മകൾ സൂര്യലക്ഷ്മിയെ (ശ്രീക്കുട്ടി - 17) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആലുവ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമായിട്ടില്ല. എസ്.എസ്.എൽ.സിക്കും പ്ളസ് വൺ പരീക്ഷയ്ക്കും എല്ലാ വിഷയത്തിനും എ പ്ളസ് നേടിയിരുന്നു. പിതാവ് സന്തോഷ് ആലുവ റെയിൽവേ സ്ക്വയറിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. മാതാവ്: ആര്യ. സഹോദരൻ: അഭിനവ് കൃഷ്ണ.