അങ്കമാലി: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അങ്കമാലി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് റോജി എം. ജോൺ എം.എൽ.എ സംഘടിപ്പിക്കുന്ന അനുമോദനച്ചടങ്ങ് 'അക്കാഡമിയ 2024" ജൂലായ് 7 ഞായറാഴ്ച 3 മണിക്ക് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടക്കും.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും.