അങ്കമാലി: നഗരസഭയിൽ സംസ്ഥാന കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ ഞാറ്റുവേല ചന്തയും കർഷകസഭയും നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷ,​പച്ചക്കറി,​കുരുമുളക് തൈകൾ ഉൾപ്പടെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. വൈസ് ചെയർപെഴ്സൺ സിനി മനോജ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജാൻസി അരീയ്ക്കൽ, ലക്സി ജോയ്, ജില്ലാ വികസന സമിതി അംഗം റീത്ത പോൾ, ബെന്നി മൂഞ്ഞേലി, കൃഷി ഓഫീസർ എൻ.ടി. ഓമനക്കുട്ടൻ, കൃഷി വികസന സമിതി അംഗം ചന്ദ്ര ബോസ്,​ കില റിസോഴ്സ് പേഴ്സൺ പി.ശശി തുടങ്ങിയവർ സംസാരിച്ചു.