നീറ്റ് യു.ജി 2024 വിവാദം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി വിധിയുടെകൂടി അടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ് നടപടികൾ. നീറ്റ് പരീക്ഷ പാസായി അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നവർ ഇപ്പോൾത്തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുക.
നീറ്റ് സൈറ്റിൽ പുതിയ, റിവൈസ്ഡ് സ്‌കോർ കാർഡ് ലഭ്യമാണ്. അത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. അഡ്മിഷന് ഈ സ്‌കോർ കാർഡാണ് കൊണ്ടുപോകേണ്ടത്. അതോടൊപ്പം, അഡ്മിറ്റ് കാർഡിന്റെ കോപ്പിയും കോളേജിൽ സബ്മിറ്റ് ചെയ്യണം. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യു.ജി) സൈറ്റിൽ വലതു വശത്തുള്ള കാൻഡിഡേറ്റ് ആക്റ്റിവിറ്റിക്കകത്ത് കയറിയാൽ അഡ്മിറ്റ് കാർഡും ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് പ്രിന്റെടുത്തശേഷം ഒന്നാമത്തെ പേജിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ഒപ്പും വിരലടയാളവും പതിപ്പിക്കുക. ഇത് രണ്ടുമാണ് ഏത് അലോട്ട്‌മെന്റിലും കോളേജിൽ നൽകേണ്ട ഒന്നാമത്തെ പ്രൂഫ്.
നോട്ടിഫിക്കേഷനുകൾ
....................................
കൗൺസലിംഗ് നോട്ടിഫിക്കേഷൻ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. അതിനാൽ വിദ്യാർത്ഥികൾ എം.സി.സി സൈറ്റ് ശ്രദ്ധിക്കുക. ഇത് ഡേറ്റ ബേസ് പൂർത്തിയാകുന്നതിനനുസരിച്ച് വരുന്നതാണ്. ഇവ വന്നാൽ പിന്നീട് അതത് നോട്ടിഫിക്കേഷൻ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. വിവിധ നോട്ടിഫിക്കേഷനുകൾ ചുവടെ.
* എം.സി.സി സൈറ്റിൽ ഓൾ ഇന്ത്യാ കൗൺസിൽ നോട്ടിഫിക്കേഷൻ
* കേരളാ മെഡിക്കൽ റാങ്ക് തയാറാക്കാനുള്ള നോട്ടിഫിക്കേഷൻ
* ടി.എൻ മെഡിക്കൽ ആപ്ലിക്കേഷൻ
* കർണാടക ആപ്ലിക്കേഷൻ.
കേരളത്തിൽ അഡ്മിഷന് പോകുമ്പോൾ വേണ്ട ഒന്നാണ് ഡേറ്റാ ഫീറ്റ്. ഇത് കേരളാ മെഡിക്കൽ റാങ്ക് വന്നതിന് ശേഷമേ ലഭ്യമാവുകയുള്ളൂ.
ഓൾ ഇന്ത്യാ ക്വോട്ടാ പിഡബ്ല്യുഡി വെരിഫിക്കേഷൻ (https://mcc.nic.in/)
..............................................
തിരുവനന്തപുരം, മദ്രാസ് മെഡിക്കൽ കോളജുകളടക്കും 18 മെഡിക്കൽ കോളെജുകളുടെ ലിസ്റ്റാണ് എം.സി.സിയുടെ ഈ സൈറ്റിലൂടെ ലഭ്യമാവുക. അങ്ങനെ പിഡബ്ല്യുഡി ഓൾ ഇന്ത്യാ ക്വോട്ടയിൽ പിഡബ്ല്യുഡി വെരിഫിക്കേഷൻ ചെയ്യാനുണ്ടെങ്കിൽ അതും എം.സി.സി സൈറ്റിലാണ് ചെയ്യേണ്ടത്. അതോടൊപ്പം, നീറ്റ് രജിസ്‌ട്രേഷൻ സമയത്ത് എൻ.ആർ.ഐ ഓപ്ഷൻ നൽകാത്തവർക്ക് ഡീംഡ് മെഡിക്കൽ കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് വേണമെങ്കിൽ അതു ചെയ്യാനുള്ള അവസരവും ഈ സൈറ്റിലുണ്ട്. ഇതിനു ശേഷം മാത്രമേ കൗൺസിലിംഗ് ഷെഡ്യൂൾ (രജിസ്‌ട്രേഷൻ പ്രോസസ്, അലോട്ട്‌മെന്റ് നടപടികൾ തുടങ്ങിയവ.) പ്രസിദ്ധീകരിക്കൂ.
ഇൻപുട്സ്: ബ്രില്യന്റ് സ്റ്റഡി സെന്റർ, പാല.