കൊച്ചി: സിറോ മലബാർ സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റർജിക്കൽ റിസർച്ച് സെന്റർ തയ്യാറാക്കിയ അപ്പസ്തലേറ്റ് ഒഫ് സെന്റ് തോമസ് ഇൻ ഇന്ത്യ പുസ്തകം മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ദുഖ്‌റാനദിനത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രകാശനം ചെയ്തു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിത പ്രവർത്തനത്തിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസർ ഫാ. പയസ് മലേക്കണ്ടത്തിലാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റർ. 14 അദ്ധ്യായങ്ങളുള്ള ഗ്രന്ഥം ഡൽഹിയിലെ പ്രിമൂസ് പബ്ളിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്. കാക്കനാടുള്ള ലിറ്റർജിക്കൽ റിസേർച്ച് സെന്ററിൽ പുസ്‌തകം ലഭിക്കുമെന്ന് സഭാധികൃതർ അറിയിച്ചു.