അങ്കമാലി: സിവിൽ സർവീസ് പരീക്ഷയിൽ 169-ാമത് റാങ്ക് നേടിയ നേടിയ ഡോ. വിനീത് ലോഹിതാക്ഷന് മഹാകവി ജി. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നായത്തോട് പൗരാവലി സ്വീകരണം നല്കി. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സുനിൽ ഗോകുലം അദ്ധ്യക്ഷനായി. ആലുവ താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി കെ.ഡി. ദിവാകരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.