വൈപ്പിൻ: മൊബൈൽ കമ്പനികൾ ഏർപ്പെടുത്തിയ മൊബൈൽ താരീഫ് വർദ്ധനവ് പിൻവലിക്കണമെന്ന് വൈപ്പിൻ ഏരിയ മൊബൈൽ സിം കാർഡ് ഡീലർ അസോസിയേഷൻ ആവശ്യപ്പെട്ടു. മൊബൈൽ കമ്പനികൾ 25 ശതമാനം ചാർജ് ക്രമീകരിക്കുന്നത് ഫൈവ് ജി ഉപയോഗത്തിന്റെ പേരു പറഞ്ഞാണ്. എന്നാൽ മിക്കസ്ഥലങ്ങളിലും റേഞ്ച് പരിമിതമാണ്. ഈ തീരുമാനം മൊബൈൽ മേഖലയെ തകർക്കുമെന്ന് ജനറൽ സെക്രട്ടറി മാത്യൂസ്, പ്രസിഡന്റ് ഷാനവാസ്, ട്രഷറർ സന്ദീപ് എന്നിവർ പറഞ്ഞു.