തൃപ്പൂണിത്തുറ: പൂത്തോട്ട സർക്കാർ ആശുപത്രിയിൽ നിറുത്തലാക്കിയ കിടത്തി ചികിത്സയും 24 മണിക്കൂർ പ്രവർത്തനവും പുന:സ്ഥാപിക്കുന്നതിനും വർക്ക് അറേഞ്ച്മെന്റിന് നിയോഗിച്ചിട്ടുള്ള 11 ജീവനക്കാരെയും തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടും 9ന് നിയമസഭാ കവാടത്തിനുമുന്നിൽ ശ്രദ്ധക്ഷണിക്കൽ ധർണ നടത്തുമെന്ന് ആശുപത്രി വികസന സംരക്ഷണസമിതി അറിയിച്ചു.

ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കടക്കം പരാതി നൽകി. നിരവധി സമരങ്ങൾ നടത്തി. മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിൽ പരാതിയും ഹൈക്കോടതിയിൽ കേസും നൽകി.

വികസന സംരക്ഷണ സമിതി പ്രവർത്തക യോഗത്തിൽ ചെയർമാൻ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.ടി. വിമലൻ, വാർഡ് മെമ്പർ എം.പി. ഷൈമോൻ, കെ.കെ. മുകുന്ദൻ, എം.എസ്. വിനോദ്, ദാമോദരൻ തോപ്പിൽ, എ.കെ. രവീന്ദ്രൻനായർ, എ.പി. ജോൺ, സി.വി. ബാബു, കെ.കെ. ശശിധരൻ, വി.ആർ. ശശി, ബാലകൃഷ്‌ണൻ, പി.കെ. മനോഹരൻ, കെ.പി. ബിനു എന്നിവർ സംസാരിച്ചു.

കിടത്തി ചികിത്സ നൽകിയിരുന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന്റെ പേരിലാണ് 2020ൽ ഐ.പി നിറുത്തിയത്. 44 കിടക്കകൾ, 5 ഡോക്ടർ അടക്കം 31 സ്ഥിരം ജീവനക്കാർ, ക്വാർട്ടേഴ്സ്, മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും അധികാരികൾ കിടത്തി ചികിത്സ പുന:സ്ഥാപിക്കുന്നില്ല. പാവപെട്ട ജനങ്ങളുടെ ആശ്രയകേന്ദ്രമായ ഈ ആശുപത്രിയെ കേവലം ഒരു ഒ.പി ക്ലിനിക്ക് മാത്രമാക്കി മാറ്റുകയായിരുന്നു.