വൈപ്പിൻ: കടലാക്രമണത്തെ ചെറുക്കാനും തീരസംരക്ഷണത്തിനും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയാണ് ഇതിനാവശ്യം. പക്ഷേ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിഷേധാത്മകമാണ്.

ധനകാര്യബിൽ സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന ഉപക്ഷേപത്തെ പിന്തുണച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു ഉണ്ണിക്കൃഷ്ണൻ. നേരത്തെ തീരസംരക്ഷണത്തിന് കേന്ദ്രം ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇപ്പോൾ 10 വർഷമായി തീരദേശത്തെ കേന്ദ്രം കയ്യൊഴിയുകയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.