വൈപ്പിൻ: മുനമ്പം ഫിഷറീസ് ഹാർബറിലേക്കുള്ള റോഡ് സഞ്ചാര്യയോഗ്യമാക്കുക, ലേല ഹാളും വാർഫും പുനർ നിർമ്മിക്കുക, ഹാർബറിലെയും സമീപ റോഡിലെയും കാനകൾ വൃത്തിയാക്കുക, ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹാർബർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ ബി.ജെ.പി ധർണ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.

ബിജിത്ത് ചക്കമുറി അദ്ധ്യക്ഷനായി. ഇ.എസ്. പുരുഷോത്തമൻ, വി.വി. അനിൽ, കെ.കെ.വേലായുധൻ, എം.വി. വിനിൽ, ഷബിൻലാൽ തെക്കേടത്ത്, കെ.എസ്. സിനോജ്, എ. ജി. വിദ്യ തുടങ്ങിയവർ പ്രസംഗിച്ചു.