roof

കോലഞ്ചേരി: കടയിരുപ്പ് ഗുരുകുലം എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികളുടെ റൂഫ് വെന്റിലേറ്റർ സൂപ്പർ ഹിറ്റായി. ഊർജ്ജ സംരക്ഷണത്തിനും അത്യുഷ്ണത്തിൽ നിന്ന് രക്ഷനേടാനും പുതിയ പ്രതിവിധിയാണ് വിദ്യാർത്ഥികളുടെ കണ്ടുപിടിത്തം. താപനിലയുടെ വ്യത്യാസത്തിന്റെയും കാ​റ്റിന്റെ ശക്തിയുടെയും സഹായത്തോടെയാണ് പ്രവർത്തനം. വൈദ്യുതിയുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ടർബൈൻ റൂമിനുള്ളിൽ നിന്ന് ചൂടു വായുവിനെ ഏകദേശം 0.5 മീറ്റർ പെർ സെക്കൻഡ് വേഗതയിൽ പുറത്തേക്കു തള്ളുന്നു. ഇതോടൊപ്പം 0.2 മുതൽ 2.5 വോൾട്ടേജ് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള മൈക്രോ ജനറേ​റ്ററുമുണ്ട്. അസോസിയേ​റ്റ് പ്രൊഫസർ ഡോ. പ്രശാന്തിന്റെ മേൽനോട്ടത്തിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായ വിഷ്ണു നന്ദകുമാർ, അലൻ പോൾ, ധീരജ് എന്നിവരാണ് നിർമ്മാണത്തിന് പിന്നിൽ.