ആലുവ: ചൂണ്ടി ഭാരത മാത കോളജ് ഒഫ് കൊമേഴ്സ് ആൻഡ് ആർട്സിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ തുടക്കമായി വിദ്യാരംഭം സംഘടിപ്പിച്ചു. കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി മാത്യു കോഴ്സുകൾ പരിചയപ്പെടുത്തി. വാർഡ് മെമ്പർ ഷൈനി ടോമി, പി.ടി.എ വൈസ് പ്രസിഡന്റ് സനുരാജ്, ഡീൻ അരുൺ ജോർജ് മാമ്പ്ര, അദ്ധ്യാപികമാരായ പരിണിത, അശ്വതി, ദിവ്യ നന്ദകുമാർ എന്നിവർ സംസാരിച്ചു.