mazha

കൊച്ചി: മഴക്കാല ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനായി വിനോദ സഞ്ചാര വികസന വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം പ്രൊഫണൽസ് ക്ലബ് സംഘടിപ്പിക്കുന്ന 20-ാമത് 'ഷൂട്ട് ദ റെയിൻ' മഴ പന്തുകളി മത്സരം 6,7 തീയതികളിൽ കളമശേരി സെന്റ് ജോസഫ് സ്പോർട്സ് ഡോമിൽ നടക്കും. 30മിനിറ്റ് ദൈർഘ്യമുള്ള സെവൻസ് ഫുട്ബാൾ രീതിയിലാണ് മത്സരം. സംസ്ഥാനത്ത് വിനേദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളിലെയും ഹോട്ടലുകളിലെയും ജീവനക്കാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 22 ഹോട്ടൽ ഗ്രൂപ്പുകളുടേയും 4 ടൂർ ഓപ്പറേറ്റർമാരുടേയും ടീമുകൾ മാറ്റുരയ്ക്കും. ആദ്യ മത്സരം 6ന് രാവിലെ 6.45ന് ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിനിടെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, ഹൈബി ഈഡൻ എന്നിവരും വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ സന്ദർശിക്കും. 50,000 രൂപയും ഡൊമിനിക് ജോസഫ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് ഡോ.പോളി മാത്യു എവർ റോളിംഗ് ട്രോറിയും 30,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും സമ്മാനം നൽകും.

ടൂറിസം പ്രൊഫഷണസ് ക്ലബ് പ്രസിഡന്റ് വിനീഷ് വിദ്യ, സെക്രട്ടറി രമ്യ ശ്രീജിത്ത്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ്, രവിവർമ്മ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.