മട്ടാഞ്ചേരി: ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയ ഉറപ്പുകൾ ലംഘിക്കുന്ന നടപടികൾ ഗവൺമെന്റിന്റെയും ബോർഡ് മാനേജ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത് വഞ്ചനാപരമാണെന്നും അത്തരം നീക്കങ്ങളിൽനിന്ന് പിൻവാങ്ങണമെന്നും കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ മട്ടാഞ്ചേരി ഡിവിഷൻ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. പത്മകുമാർ, പി. ജനാർദ്ദനപിള്ള, പി.എൻ. ജഗദീശൻ, റോയ്പോൾ, ഗീതാ ജെ. നായർ, എ.ജി. ജോയ്, ആൻസർ സേവ്യർ, ചാൾസ് ബ്രോമസ്, വി.പി. മിത്രൻ എന്നിവർ സംബന്ധിച്ചു. ഭാരവാഹികളായി കെ.വി. വാസുദേവൻ (പ്രസിഡന്റ്), ആൻസൽ സേവ്യർ (സെക്രട്ടറി), ചാൾസ് ബ്രോമസ് (സി.സി മെമ്പർ), എ.ജി. ജോയ് (ഡിവിഷൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.