servey

കൊച്ചി: ഡിജിറ്റൽ റീസർവേ നടപടികളിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്ത് എറണാകുളം ജില്ല. 127 വില്ലേജുകളിൽ 15 ഇടത്ത് കൂടി റീസർവേ നടപടികൾ പൂർത്തിയായി. ആദ്യഘട്ടത്തിലെ 13, രണ്ടാംഘട്ടത്തിലെ 13 ൽ രണ്ടും വില്ലേജുകളിലാണ് സർവേ പൂർത്തിയായത്. രണ്ടാംഘട്ടത്തിലെ 10 വില്ലേജുകളിലും ഡിജിറ്റൽ റീ സർവേ അതിവേഗം മുന്നോട്ട് നീങ്ങുകയാണ്. കുമ്പളങ്ങി വില്ലേജിൽ മാത്രം സർവേ ആരംഭിച്ചിട്ടില്ല.

23 വില്ലേജുകൾ പൂർത്തിയാക്കിയ തൃശൂർ, 21 എണ്ണം വീതം പൂർത്തിയാക്കിയ മലപ്പുറം, കാസർഗോഡ്, 20 എണ്ണം വീതം പൂർത്തിയാക്കിയ പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളാണ് എറണാകുളത്തിന് മുന്നിലുള്ളത്.

ഡെപ്യൂട്ടി ഡയറക്ടറുടെയും റീസർവേ അസിസ്റ്റന്റ് ഡയറക്ടറുടെയും നേതൃത്വത്തിൽ 53 സർക്കാർ സർവേയർമാരും 152 കരാർ സർവേയർമാരും 146 ഹെൽപ്പർമാരുമുൾപ്പെടെ 360ലേറെ ജീവനക്കാരാണ് സർവേ നടപടികൾക്ക് പിന്നിൽ.

 ജില്ലയിലെ ഭൂമി വിവരം

ആകെ സ്ഥലം- 3,05,149 ഹെക്ടർ

ആദ്യ ഘട്ടം- 13 വില്ലേജുകൾ, 14,445 ഹെക്ടർ പൂർത്തിയായി

രണ്ടാം ഘട്ടം- 13ൽ രണ്ടു വില്ലേജുകൾ പൂർത്തിയായി

രണ്ടാം ഘട്ടത്തിലെ ആകെ സ്ഥലം- 18161 ഹെക്ടർ

 റീ സർവേ പൂർത്തിയായ വില്ലേജുകൾ

ഒന്നാം ഘട്ടം

മണീട്, വാളകം, പല്ലാരിമംഗലം, രാമമംഗലം, ആമ്പല്ലൂർ, തിരുവാങ്കുളം, പൂണിത്തുറ, ഇടക്കൊച്ചി, തോപ്പുംപടി, കണയന്നൂർ, പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി

രണ്ടാം ഘട്ടം

മറ്റൂർ, മാറമ്പള്ളി


 രണ്ടാം ഘട്ടം ബാക്കി
ഏഴിക്കര, പാലക്കുഴി, നെടുമ്പാശേരി, പിറവം, കുമ്പളങ്ങി, കുഴിപ്പുള്ളി, ഇടപ്പള്ളി സൗത്ത്, തെക്കുംഭാഗം, ചേലാമറ്റം, ചൊവ്വര, വടക്കുംഭാഗം.


 താലൂക്കുകൾ, വില്ലേജുകളുടെ എണ്ണം

ആലുവ- 20

പറവൂർ- 13

മൂവാറ്റുപുഴ- 18

കോതമംഗലം- 13

കൊച്ചി- 15

കണയന്നൂർ- 25

കുന്നത്തുനാട്- 23

 ഡിജിറ്റൽ റീസർവേ

കോർസ് (കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും ബാക്കി ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷന്റെ (ഇ.ടി.എസ്) സഹായത്തോടെയും.

70 ശതമാനം വരെ കോർസ്, 20 ശതമാനം ഇ.ടി.എസ്, ശേഷിക്കുന്നത് ഡ്രോൺ എന്നിങ്ങനെയാണ് ഡിജിറ്റൽ റീസർവേ.