ph

കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൈജി ബിജു അദ്ധ്യക്ഷത വഹിച്ചു. സെലിൻ പോൾ, ഷിൽബി ആന്റണി, ജോയ്സൻ ഞാളിയൻ, ബിജി സെബാസ്റ്റ്യൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. പോൾ, കൃഷി ഓഫീസർ പോൾസൻ തോമസ്, എന്നിവർ സംസാരിച്ചു.