മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ എം.സി. വിനയന്റെ ഭാര്യയ്ക്ക് ഭൂരഹിത ഭവന രഹിത പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണത്തിനെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കോൺഗ്രസ് നേതാക്കൾ. എസ്.സി വിഭാഗത്തിൽപ്പെട്ട വിനയന്റെ ഭാര്യയ്ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. വിനയനെ അപമാനിക്കാൻ വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മാത്യൂസ്‌ വർക്കി, ഷാൻ പ്ലാക്കുടി, എം.സി. വിനയൻ എന്നിവർ പങ്കെടുത്തു.