മൂവാറ്റുപുഴ: ലോക്‌സഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഡീൻ കുര്യാക്കോസ് എം.പി ഇന്നും നാളെയും മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. ഇന്ന് പാലക്കുഴ, ആരക്കുഴ, മാറാടി പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ 7ന് വടക്കൻ പാലക്കുഴയിൽ നിന്നാരംഭിച്ച് ഉച്ചക്ക് 2 ന് ഉല്ലാപ്പിള്ളിയിൽ സമാപിക്കും. നാളെ രാവിലെ 7ന് പെരുമറ്റത്ത് നിന്ന് തുടങ്ങി പായിപ്ര, വാളകം, ആവോലി പഞ്ചായത്തുകളിലും മൂവാറ്റുപുഴ ടൗണിലും പര്യടനം നടത്തുമെന്ന് യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിമും കൺവീനർ കെ.എം. അബ്ദുൽ മജീദും അറിയിച്ചു.
വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡീൻ കുര്യാക്കോസിന് സ്വീകരണം നൽകും.