നെടുമ്പാശേരി: കോളനികളുടെ പേര് മാറ്റാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം കോളനി നിവാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ കൂടി സൃഷ്ടിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭാരതീയ ദളിത് കോൺഗ്രസ് കുന്നുകര മണ്ഡലം സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബൈജു ശിവൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, കെ.ആർ. നന്ദകുമാർ, എം.എ. സുധീർ, കെ.ടി. കൃഷ്ണൻ, ആർ. അനിൽ, സൈന ബാബു, എം.എ അബ്ദുൾ ജബ്ബാർ, അനീഷ് മങ്ങാട്ട്, ജിജി സൈമൺ, ഷിബി പുതുശേരി തുടങ്ങിയവർ സംസാരിച്ചു.