vra

മൂവാറ്റുപുഴ: വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായ വീട്ടകവായന സദസ് എൻ. ശ്രീദേവി വസതിയിൽ നടന്നു. സദസിൽ കവി ഇടപ്പിള്ളി രാഘവൻപിള്ള അനുസ്മരണം സാഹിത്യ പ്രവർത്തകൻ എം.എൻ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കവയിത്രിയും ചിത്രകാരിയുമായ സി.എൻ. കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. ആർ. വിജയകുമാർ ആമുഖ പ്രസംഗം നടത്തി. ലീലാമണി രാജപ്പൻപിള്ള, സി.എൻ. കുഞ്ഞുമോൾ, ശ്രീദേവി ടീച്ചർ തുടങ്ങിയവർ കവിതകൾ ആലപിച്ചു. കവി കുമാർ കെ. മുടവൂർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം സിന്ധു ഉല്ലാസ്, എം.ടി. രാജീവ്, എ.ആർ. തങ്കച്ചൻ, ആർ. രവീന്ദ്രൻ, എസ്.എസ്. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രേറിയൻ ഗൗരി കൃഷ്ണ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ജി. പ്രേംകുമാർ, ആർ. രാജപ്പൻ പിള്ള, കമലാക്ഷി ടീച്ചർ, ശോഭ, ശ്രീദേവി, കെ.എസ്. രവീന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നല്കി.