y
കളഞ്ഞുകിട്ടിയ പണം എ.എസ്.ഐ ടെലക്സ് മോന്റെ സാന്നിദ്ധ്യത്തിൽ റാണി പീറ്റർ രാഹുലിന് കൈമാറിയപ്പോൾ

തൃപ്പൂണിത്തുറ: കളഞ്ഞുകിട്ടിയ പണംതിരികെ നൽകി ബി.ജെ.പി ന്യൂനപക്ഷമോർച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് റാണി പീറ്റർ മാതൃകയായി. കഴിഞ്ഞദിവസം രാവിലെ റാണിക്ക് മാർക്കറ്റ് ജംഗ്ഷനടുത്തുള്ള റോഡിൽവച്ച് 40000രൂപയുടെ നോട്ടുകെട്ട് കിട്ടി. റാണി മാർക്കറ്റിലുള്ള വ്യാപാരി സുഹൃത്തുക്കളെയും ഹിൽപാലസ് പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർക്കറ്റിൽ കായക്കച്ചവടം നടത്തുന്ന രാഹുലിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞു.

പൊലീസ് സ്റ്റേഷനിൽവച്ച് എ.എസ്.ഐ ടെലക്സ് മോൻ ബർണാഡിന്റെ സാന്നിദ്ധ്യത്തിൽ റാണി പീറ്റർ തുക രാഹുലിന് കൈമാറി. ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി അലക്സ് ചാക്കോ, ജില്ലാ കമ്മിറ്റിഅംഗം എം.എ. ലത്തീഫ്, ബി.ജെ.പി ടൗൺ ഏരിയ പ്രസിഡന്റ് പി.ആർ. ഡെയ്സൺ എന്നിവർ സന്നിഹിതരായിരുന്നു.