പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുമായി സഹകരിച്ച് ദിശ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ഗ്ലോബൽ അക്കാഡമി മാനേജിംഗ് ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. നാടക നടൻ പറവൂർ രംഗനാഥ്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം വി.ആർ. മനോജ്, ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.സി. ഗീതാദേവി, ഉഷാകുമാരി വിജയൻ, പി.എം. അജിമോൾ, കെ.എസ്. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. അന്തർദേശീയ പുരസ്കാരം നേടിയ രാജേഷ് പുത്തൻപുരയിലിനെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് മെമന്റോ നൽകി.