കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് 1924ലെ മഹാപ്രളയത്തിന്റെ നൂറാം വാർഷികദിനമായ 23ന് റെഡ് അലർട്ട് സംഘടിപ്പിക്കുമെന്ന് മുല്ലപ്പെരിയാർ സമരസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇനിയുമൊരു പ്രളയം താങ്ങാനുള്ള ശേഷി കേരളത്തിനില്ല. നൂറ്റാണ്ട് പിന്നിട്ട മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാലുണ്ടാകുന്ന ദുരന്തവും താങ്ങാനാവുന്നതല്ല. ഇക്കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഹൗസ് ക്യാമ്പയിൻ, റെഡ് അലർട്ട് ജാഗ്രത സംഗമങ്ങൾ, ലോംഗ് മാർച്ച്, അതിജീവന പരിശീലന ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സമരസമിതി ചെയർമാൻ അലോഷ്യസ് കൊള്ളന്നൂർ, വൈസ് ചെയർമാൻ കെ.എ. മുഹമ്മദ് ഷമീർ, വി.എം. ഫൈസൽ എന്നിവർ പറഞ്ഞു.