ആലുവ: തുരുത്ത് ഗവ. കെ.വൈ.എൽ.പി.സ്‌കൂളിലെ വിദ്യാർത്ഥികൾ തുരുത്ത് റോട്ടറി ഗ്രാമദളം വായനശാലയിലെത്തി. കഥയും കവിതയും ബാലസാഹിത്യവും അടങ്ങുന്ന പുസ്തകങ്ങളെയും രചയിതാക്കളെയും പരിചയപ്പെടുകയും വായിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ബിന്ദു, അദ്ധ്യാപകരായ ശ്രീജിഷ, നീതു എന്നിവർക്കൊപ്പമാണ് വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചത്. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ, വൈസ് പ്രസിഡന്റ് ഗായത്രി വാസൻ, എസ്. രാധാകൃഷ്ണൻ, പി.കെ. സുഭാഷ്, പുഷ്പമണിപ്പിള്ള എന്നിവർ വിദ്യാർത്ഥികളെ വരവേറ്റു.