പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടം പഴങ്ങനാട്ട് സാബു പൈലിയുടെ വീട്ടുമുറ്റത്ത് ചേർന്നു. കവിയും അദ്ധ്യാപകനുമായ ജിതേഷ് വേങ്ങൂർ മുഖ്യാതിഥിയായി. സ്വാതി ലക്ഷ്മി, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം മഹേഷ്, ട്രഷറർ ബാബു പൈലി, കമ്മിറ്റിയംഗം സി.ജി ദിനേശ്, താലൂക്ക് സെക്രട്ടറി പി.ജി സജീവ്, സജി പോൾ തുടങ്ങിയവർ പങ്കെടുത്തു.