tlc-mvpa

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ സഹകരണത്തോടെ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഡാനിയേൽ തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന മുഖ്യപ്രഭാഷണംനടത്തി. വാർഡ് കൗൺസിലർ സി.ജെ. ജോജിമോൻ, ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറി സെക്രട്ടറി സി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, മുൻസിപ്പൽ സമിതി കൺവീനർ ഡിംബിൾ തോമസ്, ലൈബ്രേറിയൻ യൂണിയൻ താലൂക്ക് സെക്രട്ടറി ജയ്സൺ കക്കാട്, ലൈബ്രറി സെക്രട്ടറിമാരായ എബിൻ ടി. വർഗീസ്, പി.കെ. രമണൻ, ഇ.ടി. രാജപ്പൻ, സംഘാടകസമിതി കൺവീനർ അജി പയറ്റുതറ എന്നിവർ സംസാരിച്ചു.