പട്ടിമറ്റം: വായന പക്ഷാചരണത്തിന്റെ ഭാഗമായി കുമ്മനോട് ഗവ. യു.പി സ്‌കൂളിലെ കുട്ടികൾ പട്ടിമറ്റം ജയഭാരത് വായനശാല സന്ദർശിച്ചു. എഴുത്തുകാരനും പ്രസാധകനുമായ സുരേഷ് കീഴില്ലം പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനശാല പ്രസിഡന്റ് എം.പി. ജോസഫ്, സെക്രട്ടറി സുരേഷ് ബാബു, അനീഷ് പുത്തൻപുരയ്ക്കൽ, കെ.വി. അയ്യപ്പൻകുട്ടി, ഹെഡ്മിസ്ട്രസ് കെ.എം. മേരി, അദ്ധ്യാപകരായ ആർ. മഞ്ജു, ജിബി ജോൺ, ബഷീറ, ലൈബ്രേറിയൻ രാജേശ്വരി ഉണ്ണി എന്നിവർ നേതൃത്വം നൽകി.