vettinary

കൊച്ചി: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകത്തിന്റെ നേതൃത്വത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണവകുപ്പുകളുടേയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ലോക ജന്തുജന്യരോഗ ദിനാചരണം സംഘടിപ്പിക്കും. നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മനോജ് മൂത്തേടൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മിഡ് സോൺ വൈസ് പ്രസി‌ഡന്റ് ഡോ. ജെയിൻ ചിമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ.കെ. സവിത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.എസ്. ഷമീം അബൂബക്കർ, ഹണി ജി. അലക്സാണ്ടർ, ഡോ. ലീന പോൾ എന്നിവർ സംസാരിക്കും.