ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തോടനുബന്ധിച്ച് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിനെ അനുസ്മരിച്ചു. സിനിമ ഫോട്ടോഗ്രാഫർ ജോയ് ആലുവ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. ഹസൻ കാസിം, ബാബു പുലിക്കോട്ടിൽ, ഹാരിസ് കെ. സഗീർ, കെ. ശ്രീകുമാർ, എൻ.എസ്. അജയൻ, ഒ.കെ. സതീശൻ, ടി.എ. ഇസ്മയിൽ, എസ്.എ.എം. കമാൽ, ഷൈജു ജോർജ് എന്നിവർ സംസാരിച്ചു.