vrukka

കൊച്ചി: അമിത രക്തസമ്മർദ്ദം മൂലം വൃക്ക തകരാറിലായി ഡയാലിസിസ് ചെയ്തു വന്നിരുന്ന 38കാരിയിൽ വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി അപ്പോളോ അഡ്ലക്സ് ആശുപത്രി. 64 കാരനായ പിതാവിൽ നിന്നുമാണ് തൊടുപുഴ സ്വദേശിനി വൃക്ക സ്വീകരിച്ചത്. ജൂൺ 19 നു നടന്ന ശസ്ത്രക്രിയക്ക് യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ.റോയ്.പി. ജോൺ, ഡോ. ബിജു സുകുമാരൻ പിള്ള എന്നിവർ നേതൃത്വം നൽകി. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. രമ്യശ്രീ അഖിൽ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.