അങ്കമാലി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. തുറവൂർ പെരിങ്ങാംപറമ്പ് കാരേക്കാടൻ കെ.ഒ. അഗസ്റ്റിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.45ഓടെയാണ് അപകടം. ടി.ബി ജംഗ്ഷനിൽനിന്ന് മാർക്കറ്റിലേക്ക് വരികയായിരുന്ന ബൈക്ക് അങ്ങാടിക്കടവ് സിഗ്നൽ ജംഗ്ഷൻ മറികടക്കവേ ആലുവ ഭാഗത്ത് നിന്നെത്തിയ കാറിടിച്ചാണ് അപകടം. മത്സ്യക്കച്ചവടക്കാരനായ അഗസ്റ്റിൻ മാർക്കറ്റിൽനിന്ന് മീനെടുക്കാൻ പോകുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.