amrutha

കൊച്ചി: അമൃത ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്ക് കാർ-ടി സെൽ തെറാപ്പിയ്ക്കായി പ്രത്യേക സെന്റർ ഒഫ് എക്സലൻസ് തുടങ്ങും.

രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. അമൃത ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ അദ്ധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് നാലിന് ഹോട്ടൽ ലേ മെറിഡിയനിൽ കാർ ടി സെൽ തെറാപ്പി സിംപോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി സെല്ലുകളിൽ ജനിതക മാറ്റങ്ങൾ വരുത്തി അർബുദത്തിനെതിരെ പൊരുതാൻ പ്രാപ്തമാക്കുന്ന നൂതന ചികിത്സാ രീതിയാണ് കാർ-ടി സെൽ തെറാപ്പി.