flexible

കൊച്ചി: മുതിർന്നവരിലും കൊച്ചുകുട്ടികളിലുമുണ്ടാകുന്ന ഒച്ചയടപ്പും ശബ്ദത്തിലെ വ്യതിയാനങ്ങളും പരിശോധിച്ച് രോഗനിർണയം സുഗമമാക്കുന്നതിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിലേക്ക് പുതിയ മെഷീനെത്തി. 25 ലക്ഷം രൂപ വിലവരുന്ന ഫ്‌ളെക്‌സിബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്‌കോപ്പ്, സ്‌ട്രോബോസ്‌കോപ്പ് അമേരിക്കൻ നിർമ്മിത മെഷീനാണ് സ്ഥാപിച്ചത്. ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തി രോഗാവസ്ഥ കണ്ടെത്താമെന്ന് ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ പറഞ്ഞു.