പറവൂർ; ദേശീയപാത 66ൽ മൂത്തകുന്നം ലേബർ ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസും ടാങ്കർലോറിയും കൂട്ടിയിടിച്ചു. ഇന്നലെ വൈകിട്ടാണ് അപകടം. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ് റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.