അങ്കമാലി: ഏഴുലക്ഷംരൂപ വിലമതിക്കുന്ന 133 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അങ്കമാലി എക്സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കലൂർ വട്ടത്താമുറി വീട്ടിൽ സഹലാണ് (29) പിടിയിലായത്. ബാംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എറണാകുളത്ത് എത്തിച്ച് വിതരണം നടത്തുന്ന സംഘത്തിന്റെ പ്രധാനകണ്ണിയാണെന്ന് സംശയിക്കുന്നു.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുപ്രസാദ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. പ്രസന്നൻ, വി.എസ്. ഷൈജു, പ്രിവന്റീവ് ഓഫീസർമാരായ കെ.യു. ജോമോൻ, കെ.എസ്. ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.എ. ധന്യ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ടി. അജയ്, വിഷ്ണു പി.ആർ. രാജൻ, അജീഷ് മോഹനൻ, ഡ്രൈവർ സമഞ്ജു എന്നിവർ ഉണ്ടായിരുന്നു.