മൂവാറ്റുപുഴ: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വി .ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വി.സാംബശിവൻ അനുസ്മരണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം കുമാർ കെ. മുടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എം. രാജപ്പൻ പിള്ളയുടെ വീട്ടിൽ നടന്ന വീട്ടക സദസിൽ വി.ആർ.എ ലൈബ്രറി വൈസ് പ്രസിഡന്റ് എ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.എൻ. കുഞ്ഞുമോൾ, ആർ.രാജീവ്, ആർ. രവീന്ദ്രൻ, സ്ലീബാ കുഞ്ഞ്, കെ.എസ്. രവീന്ദ്രനാഥ് , എ.റ്റി. രാജീവ് , ശ്രീദേവി ടീച്ചർ, ലീലാമണി രാജപ്പൻപിള്ള, ജി.പ്രേംകുമാർ തുടങ്ങിയവർ സംസാരിച്ചു എം. എം. രാജപ്പൻപിള്ള സ്വാഗതവും ഓ.ആർ. തങ്കച്ചൻ നന്ദിയും പറഞ്ഞു.