തൃപ്പൂണിത്തുറ: മുനിസിപ്പാലിറ്റിയും താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സിനെ ആവശ്യമുണ്ട്. മാസവേതനം 24,​520. ഓക്‌സിലറി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി (എ.എൻ.എം) അല്ലെങ്കിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ജെ.പി.എച്ച്.എൻ) യോഗ്യതയുള്ളവർ 3 മാസത്തെ ബി.സി.സി.പി.എ.എൻ,​ സി.സി.സി.പി.എ.എൻ. കോഴ്‌സ് പാസായിരിക്കണം. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് (ജി.എൻ.എം) അല്ലെങ്കിൽ ബി.എസ്.സി. നഴ്‌സിംഗ് യോഗ്യതയുള്ളവർ ഒന്നര മാസത്തെ ബി.സി.സി.പി.എ.എൻ,​സി.സി.സി.പി.എ.എൻ കോഴ്‌സ് പാസായിരിക്കണം. യോഗ്യതയുള്ളവർ 8ന് രാവിലെ 11ന് ബയോഡാറ്റ, തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.