അങ്കമാലി: വായന പക്ഷാചരണത്തിന്റെ ഭാഗമായി ബാലസംഘം അങ്കമാലി ഏരിയാ കമിറ്റിയുടേയും എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടേയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ കുട്ടികൾക്കായി വായനാ വസന്തം സംഘടിപ്പിക്കുന്നു. പുസ്തകങ്ങളുടെ ആസ്വാദന അവതരണ മത്സരമാണ് നടക്കുക. അങ്കമാലി മേഖലയിലെ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് പേർ വീതം മത്സരത്തിൽ പങ്കെടുക്കും. വായനാ വസന്തം പരിപാടി ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബുവും ഉദ്ഘാടനം ചെയ്യും.