കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ പടിഞ്ഞാറ് ഗോപുരത്തിന് സമീപം ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പഠിപ്പുര വാതിലിന്റെ സമർപ്പണം നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷ്ണർ കെ. സുനിൽകുമാർ കർത്ത, അസി. എൻജിനീയർ പ്രശാന്ത് പുലിയന്നൂർ, തൃപ്പൂണിത്തുറ ഗ്രൂപ്പ് അസി. കമ്മിഷ്ണർ എം.ജെ. യാഹുലദാസ് എന്നിവർ പങ്കെടുത്തു.