കൊച്ചി: കോഴിക്കോട് എൻ.ഐ.ടിയിലെ ഹ്യൂമാനിറ്റീസ്, ആർട്‌സ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ വിഷയങ്ങളിലാണ് ഒഴിവുകൾ.
ഈമാസം ആരംഭിക്കുന്ന ഒരുസെമസ്റ്റർ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്.ഡി ബിരുദധാരികൾക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണപ്രബന്ധം സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് 58,000 രൂപയുമാണ് പ്രതിഫലം.
യോഗ്യത, അപേക്ഷാഫോറം, പൊതുനിർദ്ദേശങ്ങൾ എന്നിവ www.nitc.ac.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി 12.