upspaipra

മൂവാറ്റുപുഴ: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് പായിപ്ര ഗവ. യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക വി.എ. റഹീമ ബീവി ഉദ്ഘാടനം ചെയ്തു. കെ.എം. നൗഫൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കഥകളിലെ നർമ്മ സംഭാഷണങ്ങളും സാഹിത്യ ചർച്ചകളുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ ബേപ്പൂർ സുൽത്താനെ അനുസ്മരിച്ചു.കുട്ടികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, പതിപ്പ് തയ്യാറാക്കൽ, പ്രസംഗം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. എ. സെലീന, അജിത രാജ്, റഹ്മത്ത് എ.എം, ജോസി ജോസ് എന്നിവർ നേതൃത്വം നൽകി.