അങ്കമാലി: ഒരു ബലിപീഠത്തിൽ ഏകീകൃത കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിക്കുന്നത് സിനഡ് പുന:പരിശോധിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു.

സിനഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം ഏകീകൃത കുർബാന നടപ്പാക്കാൻ ചില ബിഷപ്പുമാർ മടിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അതിരൂപത ചെയർമാൻ ഡോ. എം.പി. ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, അമൽ ചെറുതുരുത്തി, ഡേവീസ് ചുരമന, ബൈജു ഫ്രാൻസീസ്, എം.എ. ജോർജ്, സിബി കുഴിക്കണ്ടത്തിൽ, ആന്റണി മേയ്ക്കാംതുരുത്തിൽ, ഡെയ്സി ജോയി എന്നിവർ പ്രസംഗിച്ചു.