msm

മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്കൂളിൽ ബഷീർ ദിനാചരണം നടന്നു. ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ വേഷം ധരിച്ചെത്തിയപ്പോൾ പാത്തുമ്മയുടെ ആട് എന്ന കഥയിലെ കഥാപാത്രമായി യഥാർത്ഥ ആടും എത്തിയത് കൗതുകമായി. കഥാകാരൻ ബഷീർ, കഥാപാത്രങ്ങളായ പാത്തുമ്മ, കുഞ്ഞിപ്പാത്തുമ്മ, സൈനബ, മൂക്കൻ, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, ഒറ്റക്കണ്ണൻ പോക്കർ എന്നിവർ അണിനിരന്നു. കഥാപാത്രങ്ങളുടെ പേരുകളും സന്ദർഭങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയ പ്ലക്കാർഡ് പ്രദർശനം, ബഷീർ ക്വിസ്, ബഷീർ കൃതികൾ പരിചയപ്പെടൽ തുടങ്ങിയവയും നടന്നു. ബഷീർ ദിനാചരണം എം.എസ്.എം ട്രസ്റ്റ് ട്രഷറർ എം.എം. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ഇ.എം. സൽമത്ത് മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് കുട്ടി, ഫജറ് സാദിഖ് തുടങ്ങിയവർ സംസാരിച്ചു.