തൃപ്പൂണിത്തുറ: എഡ്രാക്ക് തൃപ്പൂണിത്തുറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എസ്.എൻ ജംഗ്ഷൻ റെയിൽവേ മേൽപ്പാലം സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ ധർണ എഡ്രാക്ക് ജില്ലാ സെക്രട്ടറി പി.സി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പോളി വർഗീസ്, സെക്രട്ടറി ജി. ചന്ദ്രമോഹൻ, ട്രഷറർ ജി.ടി. പിള്ള, രക്ഷാധികാരി കെ.എ. ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജോ. സെക്രട്ടറി വിശ്വംഭരൻ എന്നിവർ സംസാരിച്ചു.